പത്തു കല്പനകൾ

പത്തുകല്പനകളുമായി ബന്ധപ്പെട്ട ബൈബിൾ സംശയങ്ങൾക്ക് പാസ്റ്റർ ജോയ്മോൻ മത്തായി മറുപടി നല്കുന്നു

  • യേശു മരിച്ചതുകൊണ്ട്‌ നാം പത്തുകൽപ്പനയിൽനിന്നും ഒഴിവുള്ളവരാണ്.

    റോമർ 7:2,6. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.

  • വിശ്വാസം ഉള്ളതുകൊണ്ട് ദൈവീകന്യായപ്രമാണം ഞങ്ങള്‍ക്ക് വേണ്ട.

    ന്യായപ്രമാണത്താൽ നീതീകരിക്കപ്പെടുവാൻ ഇച്ഛിക്കുന്ന നിങ്ങൾ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങൾ കൃപയിൽനിന്നു വീണുപോയി. ഞങ്ങളോ വിശ്വാസത്താൽ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാൽ കാത്തിരിക്കുന്നു. ഗലാത്യർ5:4,5

  • ന്യായപ്രമാണത്തിന് കീഴ്പ്പെട്ടിരിക്കുന്നവര്‍ അടിമത്വത്തിലാണ്.

    ന്യായപ്രമാണത്തിൻ കീഴിരിപ്പാൻ ഇച്ഛിക്കുന്നവരേ, നിങ്ങൾ ന്യായപ്രമാണം കേൾക്കുന്നില്ലയോ? ഗലാത്യർ4:21

  • കൽപനകളും ന്യായപ്രമാണവും ശത്രുത്വമാണ്.

    അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കൽപനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താൽ നീക്കി വേർപ്പാടിന്‍റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി. എഫെസ്യർ2:14

  • ന്യായപ്രമാണം അനുസരിക്കുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു

    എന്നാൽ ന്യായപ്രമാണത്തിന്‍റെ പ്രവൃത്തിയിൽ ആശ്രയിക്കുന്ന ഏവരും ശാപത്തിൻ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാൻ തക്കവണ്ണം അതിൽ നിലനിൽക്കാത്തവൻ എല്ലാം ശപിക്കപ്പെട്ടവൻ എന്നു എഴുതിയിരിക്കുന്നുവല്ലോ. ഗലാത്യർ3:10.

  • വിശ്വാസം വന്നതുകൊണ്ട് ഇനി ന്യായപ്രമാണം അനുസരിക്കേണ്ടതില്ല

    വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു. അങ്ങനെ നാം വിശ്വാസത്താൽ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്‍റെ അടുക്കലേക്കു നടത്തുവാൻ നമുക്കു ശിശുപാലകനായി ഭവിച്ചു. വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്‍റെ കീഴിൽ അല്ല. ഗലാത്യർ 3:23-26

  • പത്തുകല്പ്പനയായ ന്യായപ്രമാണത്തിന്‍റെ അക്ഷരം കൊല്ലുന്നു

    2 കൊരിന്ത്യർ3:6. അവൻ ഞങ്ങളെ പുതുനിയമത്തിന്‍റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്‍റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്‍റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.

  • പത്തുകൽപ്പന മരണ ശുശ്രൂഷ ആണ്.

    2 കൊരിന്ത്യർ3:7,8. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്‍റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കിൽ ആത്മാവിന്‍റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?

  • ന്യായപ്രമാണം ശതുത്വം ആണ് ക്രിസ്തു അത് ജടത്താൽ നീക്കി.

    എഫെസ്യർ 2:14 - 16 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താൽ നീക്കി വേർപ്പാടിന്‍റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു, ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.

  • യേശു ക്രിസ്തു വന്ന് സകലവും നിവർത്തിച്ചു.

    യേശു ക്രിസ്തു വന്ന് സകലവും നിവർത്തിച്ചു പൂർത്തിയാക്കിയെങ്കിൽ നാം 10 കൽപ്പന അനുസരിക്കേണ്ടതുണ്ടോ?

  • യേശു വന്ന് ദൈവത്തിന്‍റെ കൽപ്പന നീക്കി കളഞ്ഞില്ലേ?

    യേശു വന്ന് ദൈവത്തിന്‍റെ കൽപ്പന നീക്കി കളഞ്ഞില്ലേ? പിന്നെ നിങ്ങള്‍ എന്തിനാണീ കൽപ്പന കൽപ്പന എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്?