ശബ്ബത്ത് ചോദ്യങ്ങൾ
ശബ്ബത്തുമായി ബന്ധപ്പെട്ട ബൈബിൾ സംശയങ്ങൾക്ക് പാസ്റ്റർ ജോയ്മോൻ മത്തായി മറുപടി നല്കുന്നു
ഞായാറാഴ്ച്ച എന്തുകൊണ്ട് പള്ളിയിൽ പോകുന്നു.
ദൈവത്തിന്റെ കൽപ്പനക്ക് ആകാശവും ഭൂമിയും ഉള്ള കാലത്തോളം മാറ്റം വന്നിട്ടില്ലാത്ത സ്ഥിതിക്ക് ക്രിസ്ത്യാനികൾ ഭൂരിപക്ഷവും ആഴ്ചയുടെ ഒന്നാം ദിവസമായ ഞായാറാഴ്ച്ച എന്തുകൊണ്ട് പള്ളിയിൽ പോകുന്നു. അവർ വേദപുസ്തകം വായിക്കാറില്ലേ, അവർക്കിതൊന്നും മനസ്സിലായിട്ടല്ലേ.
ശനിയാഴ്ചയാണോ അതോ ഞായറാഴ്ച്ചയാണോ പള്ളിയില്‍ പോകേണ്ടത്.
ദൈവത്തിന്റെ വചനം അനുസരിച്ചു ശനിയാഴ്ചയാണോ അതോ ഞായറാഴ്ച്ചയാണോ പള്ളിയില്‍ പോകേണ്ടത്?
ഇന്ന് ഭൂരിപക്ഷം ആളുകളും ഞായറാഴ്ച്ച ആചരിക്കുന്നു.
ഇന്ന് ലോകത്തിൽ ഭൂരിപക്ഷം ആളുകളും ശനിയാഴ്ച്ചയ്ക്കു പകരം ഞായറാഴ്ച്ചയാണാചാരിക്കുന്നത് എന്താണതിന്റെ കാരണം? വേദപുസ്തക പ്രവചനം എന്താണ് പറയുന്നത്.
ഉയിര്‍പ്പ് ദിവസമാണ് ആരാധിക്കേണ്ടത്.
കര്‍ത്താവായ യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റതിനു ശേഷം യേശുക്രിസ്തുവിന്റെ അനുയായികളാരും ശബ്ബത്തനുസരിച്ചിട്ടില്ലെന്നു ഇന്ന് പൊതുവെ പഠിപ്പിക്കുന്നു. കൂടാതെ ഉയിര്‍പ്പ് ദിവസമാണ് ആരാധിക്കെണ്ടതെന്നും പഠിപ്പിക്കുന്നു. എന്നാല്‍ യേശുക്രിസ്തുവിന്റെ അനുയായികള്‍ ശബ്ബത്ത് അനുസരിച്ചിരുന്നുവോ?
ക്രൂശീകരണത്തോട് ചേര്‍ന്നു വന്ന ശബ്ബത്ത് അനുസരിച്ചിരുന്നിരിക്കാം.
യേശുവിന്റെ ക്രൂശീകരണത്തോട് ചേര്‍ന്നു വന്ന ശബ്ബത്ത് ആയിരുന്നതുകൊണ്ട് യേശുക്രിസ്തുവിന്റെ അനുയായികള്‍ ശബ്ബത്ത് അനുസരിച്ചിരുന്നിരിക്കാം. എന്നാല്‍ പിന്നീടങ്ങനെ ആവാന്‍ വഴിയില്ലലോ.
ശബ്ബത്ത് യെഹൂദന്മാരുടേതും നിഴലും ആയിരുന്നു.
ഇന്ന് ശബ്ബത്ത് അനുസരിക്കേണം എന്ന് പറയുമ്പോള്‍ അത് യെഹൂദന്മാരുടെതാണെന്നും, ശബ്ബത്ത് നിഴല്‍ ആയിരുന്നു എന്നും പറയുന്നു, അത് എത്രമാത്രം ശരിയെന്ന് തിരുവച്ചനാടിസ്ഥാനത്തില് കണ്ടെത്താം.
ഏതെങ്കിലും ഒരു ദിവസം ആരാധിച്ചാല്‍ പോരെ.
ദിവസങ്ങള്‍ തമ്മിലെന്തു വ്യത്യാസം ഏതെങ്കിലും ഒരു ദിവസം ആരാധിച്ചാല്‍ പോരെ.
പുതിയ നിയമ ക്രിസ്ത്യാനികള്‍ ശബ്ബത്ത് അനുസരിക്കേണമോ?
നാം പുതിയ നിയമ ക്രിസ്ത്യാനികള്‍ ആകുമ്പോള്‍ ശബ്ബത്ത് അനുസരിക്കേണ്ടതുണ്ടോ?
ശബ്ബത്തനുസരിക്കാത്തവർക്ക് തെറ്റുപറ്റിയെന്ന് പറയുവാൻ കഴിയുമോ.
ലോകത്തില്‍ ഭൂരിപക്ഷം വരുന്ന ക്രിസ്ത്യാനികളും ഇന്ന് ശബ്ബത്ത് അനുസരിക്കാതെ ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിനം ആചരിക്കുന്നവരാണ്, അപ്പോള്‍ അവര്‍ക്കൊക്കെ തെറ്റുപറ്റിയോ, അവരൊക്കെ മണ്ടന്മാരാണോ?
വേദപണ്ഡിതന്മാര്ക്ക് തെറ്റ് പറ്റുമോ?
ഈ ലോകത്തില്‍ ധാരാളം വേദപണ്ഡിതന്മാര്, പ്രാസംഗികർ, ഉപദേഷ്ട്ടക്കാര് എന്നിവര്‍ ഉണ്ട്. അവരില്‍ ഭൂരിഭക്ഷം പേരും ശബ്ബത്ത് അനുസരിക്കേണ്ട എന്ന് പഠിപ്പിക്കുന്നവരാണ്. അപ്പോള്‍ അവര്‍ക്കൊക്കെ തെറ്റ് പറ്റിയതാകുമോ?
ഞങ്ങള്‍ ദൈവത്തെ അറിഞ്ഞു ജീവിക്കുന്നവരാണ്.
ഞങ്ങള്‍ കര്‍ത്താവായ യേശുവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ച് ദൈവത്തെ അറിഞ്ഞു ജീവിക്കുന്നവരാണ്. പക്ഷെ ശബ്ബത്ത് അനുസരിക്കാത്തതിന്റെ പേരില്‍ ദൈവം ഞങ്ങളെ തള്ളിക്കളയുമോ.
ശബ്ബത്ത് അനുസരിക്കാതെയിരിക്കുന്നതിന്റെ പേരിൽ ഞാൻ കുറ്റക്കാരനാണോ.
ഒമ്പത് കല്പ്പനകളും ഞാന്‍ അനുസരിക്കുന്നുണ്ട് ശബ്ബത്ത് മാത്രമേ ഞാന്‍ അനുസരിക്കാതെയിരിക്കുന്നുള്ളൂ. ഇതിന്റെ പേരില്‍ ഞാന്‍ കുറ്റക്കാരനായി തീരുമൊ?
യേശു ലംഘിച്ച ശബ്ബത്ത് ഞങ്ങള്‍ അനുസരിക്കുന്നില്ല.
കര്‍ത്താവായ യേശു ക്രിസ്തു ശബ്ബത്ത് ലംഘിച്ഛല്ലോ എന്ന് പലരും പഠിപ്പിക്കുന്നു, കര്‍ത്താവ് ശബ്ബത്ത് അനുസരിച്ചോ എന്ന് ചോദിക്കുന്നവരും ഉണ്ട്. യേശു ക്രിസ്തുവിന്റെ കാലഘട്ടത്തിലെ യെഹൂദന്മാര്‍ പറഞ്ഞത് യേശു ശബ്ബത്ത് ലംഘിക്കുന്നു ലംഘിക്കുന്നു എന്ന്. അന്നത്തെ പോലെ ഇന്നും ചിലര്‍ പറയുന്നു യേശു ശബ്ബത്ത് ലംഘിച്ചു ലംഘിച്ചു എന്ന്. അതുകൊണ്ട് യേശു ലംഘിച്ച ശബ്ബത്ത് ഞങ്ങള്‍ അനുസരിക്കുന്നില്ല.
ശബ്ബത്ത് അനുസരിക്കേണ്ട എന്ന് തോന്നുന്നു.
വിശുദ്ധ വേദപുസ്തകം പറയുന്നു വിശുദ്ധ ശബ്ബത്ത് അനുസരിക്കേണം. എന്നാല്‍ ലോകത്തിന്റെ ഉപദേഷ്ട്ടക്കാര് പറയുന്നു അതനുസരിക്കീണ്ട എന്ന്. സാധാരണക്കാരായ ആളുകള്‍ പറയുന്നു, "ഇത് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കും തോന്നാറുണ്ട് ശബ്ബത്ത് അനുസരിക്കേണ്ട എന്ന്." അതിനു വേദപുസ്തകം എന്തു പറയുന്നു എന്ന് നോക്കാം.
കര്‍ത്താവായ യേശുവിനെ സ്വീകരിച്ചവര്‍ കല്‍പ്പന പത്തും അനുസരിക്കെണമൊ.
കര്‍ത്താവായ യേശുവിനെ സ്വീകരിച്ചവര്‍ കല്‍പ്പന പത്തും അനുസരിക്കെണമൊ?
നിങ്ങൾക്കീ ശബ്ബത്തല്ലാതെ മറ്റൊന്നും പറയുവാനില്ലെ.
നിങ്ങള്‍ എന്തിനാണീ ശബ്ബത്ത് ശബ്ബത്ത് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത്? നിങ്ങള്‍ക്കിതല്ലാതെ വേറെയൊന്നും പറയുവാനില്ലേ. എന്താ ഞായറാഴ്ച നല്ല ദിവസമല്ലെ.
ശബ്ബത്ത് സത്യമെന്നറിയാമെങ്കിലും അനേകരും അതവഗണിക്കുന്നതിന്റെ കാരണമെന്താണ്?
അനേകര്‍ക്കും ശബ്ബത്ത് എന്ന സത്യം അറിയാമെങ്കിലും ഭൂരിപക്ഷവും അതിനെ അവഗണിച്ച് സഞ്ചരിക്കുന്നു. ഇതിന്റെ കാരണമെന്താണ്.
ദൈവ കല്‍പ്പനകള്‍ അനുസരിക്കേണം എന്ന് അറിഞ്ഞിട്ടും ജനങ്ങള്‍ ശബ്ബത്ത് അനുസരിക്കാത്തതെന്ത്.
വേദപുസ്തകം വളരെ വ്യക്തമായി ദൈവ കല്‍പ്പനകള്‍ അനുസരിക്കേണം എന്ന് പറഞ്ഞിട്ടും എന്തുകൊണ്ടാണ് ജനങ്ങള്‍ ശബ്ബത്ത് അനുസരിക്കാത്തത്.
കര്‍ത്താവ് വീണ്ടും വരുമ്പോള്‍ അവന് ആരുടെ പക്ഷത്ത് നില്ക്കും.
കര്‍ത്താവ് വന്നു മരിച്ചുയര്‍ത്തു സ്വര്‍ഗ്ഗത്തിലേക്ക് പോയതിനു ശേഷം 2000 വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഭൂരിഭക്ഷം ആളുകളും ഞായറാഴ്ച ആണ് കര്‍ത്താവിനെ ആചരിച്ചു കൊണ്ടാണിരിക്കുന്നത്. കര്‍ത്താവ് വീണ്ടും വരുമ്പോള്‍ അവന് ആരുടെ പക്ഷത്ത് നില്ക്കും.
ശബ്ബതനുസരിക്കാത്ത ആളുകളിൽ പരിശുദ്ധാത്മാവ് പ്രവർത്തികൾക്കുന്നില്ലേ?
ശബ്ബതനുസരിക്കാത്ത ആളുകളുടെ കൂട്ടായ്മകളിലും വ്യക്തമായ ദൂത് പറയാറുണ്ട്, വന്നിരുക്കുന്ന ആളുകളെക്കുറിച്ച് കൃത്യമായി പ്രവചിക്കാറുണ്ട്. അവരിലും പരിശുധാത്മാവല്ലെ പ്രവര്‍ത്തിക്കുന്നത്.
കര്‍ത്താവിന്റെ നാമത്തില്‍ വലിയ ശിശ്രൂഷകള്‍ ചെയ്യുന്നവർ ശബ്ബത്ത് അനുസരിക്കണമെന്നു പഠിപ്പിക്കുന്നില്ല.
കര്‍ത്താവിന്റെ നാമത്തില്‍ രോഗസൌഖ്യം, വിടുതല്‍, അത്ഭുതങ്ങള്‍, പ്രവചനം, വലിയ ശിശ്രൂഷകള്‍ നടത്തുന്നവരുണ്ട് ഇവരാരും ശബ്ബത്തനുസരിക്കുന്നവരല്ല, അനുസരിക്കണമെന്നു പഠിപ്പിക്കുന്നുമില്ല. ഇവര്‍ക്കെന്താണ് സംഭവിക്കുവാന്‍ പോകുന്നത്.
എന്റെ സാഹചര്യം അനുസരിച്ച് എനിക്ക് ശബ്ബത്ത് അനുസരിക്കുവാന്‍ സാധിക്കില്ല.
എന്റെ സാഹചര്യം അനുസരിച്ച് എനിക്ക് ശബ്ബത്ത് അനുസരിക്കുവാന്‍ സാധിക്കില്ല. എന്റെ ഈ സാഹചര്യം അറിയാവുന്ന ദൈവം എന്നെ തള്ളിക്കളയുമോ.
ശബ്ബത്തനുസരിക്കാത്തതിന്റെ പേരില്‍ പ്രാര്ഥകളൊക്കെ ദൈവം കേള്ക്കാതിരിക്കുമൊ.
ധാരാളം ഉപവാസ പ്രാധനകള്, വിടുതല്‍ ശിശ്രുഷകള്‍, ധ്യാനങ്ങള്‍ ഒക്കെ നടക്കുന്നു. പക്ഷെ ശബ്ബത്തനുസരിക്കാത്തതിന്റെ പേരില്‍ ഈ പ്രാര്ഥകളൊക്കെ ദൈവം കേള്ക്കാതിരിക്കുമൊ.
ശബ്ബത്തിൽ പണിക്കുപോകാതിരുന്നാൽ കൂലി ലഭിക്കില്ല.
പണിക്കു പോകുന്നവര്‍ക്ക് ശനിയാഴ്ചയാണ് കൂലി കിട്ടുന്നത്. അന്ന് പണിക്കു പോകാതിരുന്നാല്‍ ജോലിയും പോകും കൂലിയും പോകും. എന്തു ചെയ്യേണം?
കുടുംബത്തെ പട്ടിണിക്കിട്ടിട്ട് പള്ളിയില്‍ പോകേണമൊ.
കുടുംബത്തെ പട്ടിണിക്കിട്ടിട്ട് പള്ളിയില്‍ പോകേണമൊ അതൊരു തെറ്റായ കാര്യമല്ലെ.
നാട്ടുകാരും വീട്ടുകാരും ഒക്കെ പരിഹസിക്കുകയില്ലേ?
ശബ്ബത്ത് എന്ന സത്യം സ്വീകരിച്ച് ഞായറാഴ്ച്ചാചാരം വിട്ടു പത്തുകല്പ്പനകളൊക്കെ അനുസരിച്ചാല്‍ നാട്ടുകാരും വീട്ടുകാരും ഒക്കെ പരിഹസിക്കുകയില്ലേ?
ശബ്ബത്തനുസരിച്ചാൽ ഭിന്നത ഉണ്ടാകില്ലേ?
കുടുംബത്തിലൊരാള്‍ മാത്രം ശബ്ബത്ത്നുസരിക്കാന് തീരുമാനിച്ചു കഴിഞ്ഞാല്‍ അവിടെ ഭിന്നത ഉണ്ടാകില്ലേ?
പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ശബ്ബത്തുണ്ടോ?
ഈ ഭൂമിയില്‍ മാത്രമല്ലേ ശബ്ബത്തുള്ളൂ, പുതിയ ആകാശത്തിലും പുതിയ ഭൂമിയിലും ശബ്ബത്തുണ്ടോ?
ഇതാരും മനസ്സിലാകാതെ പോകുന്നതിന്റെ കാരണമെന്താണ്?
ഇത്രയും വ്യക്തമായിട്ട് തിരുവചനം നമ്മെ പഠിപ്പിച്ചിട്ടും ഇതാരും മനസ്സിലാകാതെ പോകുന്നതിന്റെ കാരണമെന്താണ്.
നിങ്ങള്‍ പരിച്ഛേദന പാലിക്കാത്തതെന്ത്?
പരിച്ഛേദന നിത്യ നിയമമാണെന്ന് പറഞ്ഞിരിക്കുമ്പോള്‍ നിങ്ങള്‍ അത് പാലിക്കാത്തതെന്ത്?
നിങ്ങള്‍ എന്തുകൊണ്ട് പെസഹ ആച്ചരിക്കുന്നില്ല?
ഒരു ന്യായപ്രമാണം മാത്രമല്ലേ ഉള്ളൂ, ന്യായപ്രമാണം അനുസരിക്കേണം എന്ന് പറയുന്ന നിങ്ങള്‍ എന്തുകൊണ്ട് പെസഹ ആച്ചരിക്കുന്നില്ല.
നാം ഇനി പാപികളല്ല എന്നുള്ള ഉപദേശം ശരിയാണോ?
നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി കര്‍ത്താവ് മരിച്ചു ഉയിര്‍ത്തെഴുന്നേറ്റു നമ്മള്‍ക്കു വേണ്ടി എല്ലാം ചെയ്തു കഴിഞ്ഞു. നാം ഇനി ഒന്നും ചെയ്യേണ്ടതില്ല, നാം ഇനി പാപികളല്ല എന്നുള്ള ഉപദേശം ശരിയാണോ?
കർത്താവ് എന്തിനാണ് പുറത്ത് വാതില്ക്കലില്നിന്നു മുട്ടുന്നത്?
നിന്റെ ഹൃദയത്തിന്റെ വാതിലിൽ കർത്താവ് മുട്ടുന്നു നീ വാതിൽ തുറക്കുക എന്ന് സാധാരണയായി പ്രാസംഗീകർ പറയുന്നു. കർത്താവ് എന്തിനാണ് പുറത്ത് വാതില്‍ ക്കലില്നിന്നു മുട്ടുന്നത്. തുറന്നങ്ങു കയറിയാൽ പോരെ! നാം തുറന്നു അകത്ത് കയറ്റിയാല്‍ എവിടെ ഇരുത്തും? വചനം എന്ത് പഠിപ്പിക്കുന്നു.
എന്തിനാണീ മുന്നറിയിപ്പിന് പ്രസംഗങ്ങള്‍?
നിങ്ങള്‍ എന്തിനാണീ ന്യായവിധിയെക്കുറിച്ചും, കല്പ്പനാനുസരണത്തെക്കുറിച്ചും, ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും, ഉള്ള മുന്നറിയിപ്പിന് പ്രസംഗങ്ങള്‍ ചെയ്യുന്നത്. അനുഗ്രഹമാരി, സാമ്പത്തീക നേട്ടങ്ങള്‍, സമൃദ്ധി എന്നീ വിഷയങ്ങള്‍ പ്രസംഗിക്കാത്തതെന്താണ്?