വീഡിയോ

  • നന്മയും തിന്മയും തമ്മിലുള്ള പ്രാപഞ്ചിക പോരാട്ടം

    നന്മയും തിന്മയും തമ്മിലുള്ള പ്രാപഞ്ചിക പോരാട്ടം
    ദൈവ സിംഹാസനത്തിൽ മറയ്ക്കുന്ന കെരൂബായിരുന്ന ലൂസിഫർ എങ്ങനെ പാപിയായി? സ്വർഗത്തിൽ എങ്ങനെ യുദ്ധമുണ്ടായി? എങ്ങനെ ലൂസിഫർ നിലം പതിച്ചു? ദൈവം മനുഷ്യനെ സൃഷ്ടിച്ചത് എന്തിന്? മനുഷ്യൻ ഇപ്രകാരം പാപം ചെയ്തു? ഈ പാപത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കുവാൻ ദൈവം എന്തു ചെയ്തു? പാപത്തിന്‍റെയും പാപകാരണമായ സാത്താനെയും ദൈവം ഇപ്രകാരം ഇല്ലായ്മ ചെയ്യും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ഡോക്യുമെന്‍ററിയിൽ നിന്നും കാണുക.

  • മണവാട്ടി, മൃഗം, ബാബിലോണ്‍

    മണവാട്ടി, മൃഗം, ബാബിലോണ്‍
    ക്രിസ്തുവിന്‍റെ സ്വർഗാരോഹണത്തിനു ശേഷം ക്രിസ്തീയ സഭാചരിത്രത്തിൽ വന്നതായ മത പീഡനം, അന്ധകാര യുഗത്തിൽ സഭയ്ക്കുള്ളിൽ സംഭവിച്ചതായ മൂല്യച്യുതികൾ, വെളിപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതായ മർമ്മം: മഹതിയാം ബാബിലോണ്; വിശുദ്ധൻമാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു മത്തയായിരിക്കുന്ന സ്ത്രീ, എന്നിവയെക്കുറിച്ചുള്ള വിവരണവും കാണുക.

  • ബൈബിൾ പ്രവചനത്തിലെ അന്തിമ സംഭവങ്ങൾ

    ബൈബിൾ പ്രവചനത്തിലെ അന്തിമ സംഭവങ്ങൾ
    യേശു രാജാധി രാജാവായി വരുന്നതിനു മുമ്പും പിൻപും സംഭവിക്കുന്ന സംഭവങ്ങളെ ക്രമമായി ചിത്രീകരിക്കുന്ന ഒരു വിസ്മയ ചിത്രം. യേശുവിന്‍റെ വരവിനായി കാത്തിരിക്കുന്നവർ തെറ്റിപ്പോകാതിരി ക്കേണ്ടതിന് ഉറപ്പുള്ള ഒരു മുന്നറിയിപ്പ്.

  • ആൽപ്സിലെ യിസ്രായേല്യർ

    ആൽപ്സിലെ യിസ്രായേല്യർ
    ദൈവ വചനത്തിനും, ക്രിസ്തുവിനും, വേണ്ടിയും, നൂറ്റാണ്ടുകളോളം കഷ്ടം സഹിച്ച് നവോത്ഥാനത്തിനു വിത്തുകൾ പാകിയ, വിസ്മരിക്കപ്പെട്ടു പോയ വാൽടൻസ്യരുടെ ജീവ ചരിത്രം.