ചോദിക്കു പറയാം

പാസ്റ്റർ ജോയ്മോൻ മത്തായി മറുപടി നല്കുന്നു

 • ബൈബിൾ സംശയങ്ങൾ

  ന്യായപ്രമാണം ശതുത്വം ആണ് ക്രിസ്തു അത് ജടത്താൽ നീക്കി.

  എഫെസ്യർ 2:14 - 16 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്‍റെ ജഡത്താൽ നീക്കി വേർപ്പാടിന്‍റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു സമാധാനം ഉണ്ടാക്കിക്കൊണ്ടു, ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
 • ബൈബിൾ സംശയങ്ങൾ

  പത്തുകൽപ്പന മരണ ശുശ്രൂഷ ആണ്.

  2 കൊരിന്ത്യർ3:7,8. എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്‍റെ മുഖത്തു നോക്കിക്കൂടാതവണ്ണം തേജസ്സുള്ളതായെങ്കിൽ ആത്മാവിന്‍റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
 • ബൈബിൾ സംശയങ്ങൾ

  പത്തുകല്പ്പനയായ ന്യായപ്രമാണത്തിന്‍റെ അക്ഷരം കൊല്ലുന്നു.

  2 കൊരിന്ത്യർ3:6. അവൻ ഞങ്ങളെ പുതുനിയമത്തിന്‍റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്‍റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്‍റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു
 • ബൈബിൾ സംശയങ്ങൾ

  ക്രിസ്തീയ മണവാട്ടി സഭയുടെ ഭർത്താവായ യേശു മരിച്ചതുകൊണ്ട്‌ നാം ഇന്ന് പത്തുകൽപ്പനയാകുന്ന ന്യായപ്രമാണത്തിൽനിന്നും ഒഴിവുള്ളവരാണ്.

  റോമർ 7:2,6. ഭർത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭർത്താവിനോടു ന്യായപ്രമാണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭർത്താവു മരിച്ചാൽ അവൾ ഭർത്തൃന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവളായി. ഇപ്പോഴോ, നമ്മെ പിടിച്ചടക്കിയിരുന്ന ന്യായപ്രമാണം സംബന്ധിച്ചു മരിച്ചിരിക്കകൊണ്ടു അക്ഷരത്തിന്‍റെ പഴക്കത്തിലല്ല ആത്മാവിന്‍റെ പുതുക്കത്തിൽ തന്നേ സേവിക്കേണ്ടതിന്നു നാം ന്യായപ്രമാണത്തിൽനിന്നു ഒഴിവുള്ളവരായിരിക്കുന്നു.
 • ബൈബിൾ സംശയങ്ങൾ

  പരിച്ഛേദന ഒരു നിത്യ നിയമം ആണെങ്കിൽ എന്തുകൊണ്ട് നിങ്ങൾ അത് ആചരിക്കുന്നില്ല.

  ഉൽപ്പത്തി 17: 9 - 13. ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്‍റെശേഷം തലമുറതലമുറയായി നിന്‍റെ സന്തതിയും എന്‍റെ നിയമം പ്രമാണിക്കേണം. എനിക്കും നിങ്ങൾക്കും നിന്‍റെ ശേഷം നിന്‍റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്‍റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം. നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്‍റെ അടയാളം ആകും. തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്‍റെ സന്തതിയല്ലാത്തവനായി അന്യനോടുവിലകൂ വാങ്ങിയവനായാലും ശരി. നിന്‍റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്‍റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.
 • ബൈബിൾ സംശയങ്ങൾ

  ദൈവത്തിന്‍റെ ന്യായപ്രമാണം അനുസരിക്കണമെന്നു പറയുന്ന നിങ്ങൾ എന്തുകൊണ്ട് പെസഹ ആചരിക്കുന്നില്ല.
 • ബൈബിൾ സംശയങ്ങൾ

  കർത്തവേ കർത്തവേ എന്ന് വിളിച്ചു പ്രാർത്തിച്ചാൽ കർത്താവ് ഉത്തരം നൽകുമോ.

  മത്തായി 7:21. എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.
 • ബൈബിൾ സംശയങ്ങൾ

  ലോകത്തിൽ ധാരാളം വേദ പണ്ഡിതന്മാരുണ്ട് അവരിൽ ഭൂരിഭാഗവും ശനിയാഴ്ച ശബ്ബത്തിനു പകരം ഞായറാഴ്ച് ആചരിക്കുന്നു. അവർ ശനിയാഴ്ച ശബ്ബത്ത് ആച്ചരിക്കാത്തതുകൊണ്ട് അവർക്കൊക്കെ തെറ്റ് പറ്റിയിരിക്കുന്നു എന്നാണോ നാം കരുതേണ്ടത്?
 • ബൈബിൾ സംശയങ്ങൾ

  കർത്താവായ യേശുക്രിസ്തുവിന്‍റെ കാൽവരി മരണത്തോടുകൂടെ പത്തുകൽപ്പന നീക്കം ചെയ്യപ്പെട്ടില്ലേ?
 • ബൈബിൾ സംശയങ്ങൾ

  അതിക്രമങ്ങൾ ഒക്കെയും നമ്മോടു ക്ഷമിച്ച ചട്ടങ്ങളാൽ നമുക്കു വിരോധവും പ്രതികൂലവുമായിരുന്ന കയ്യെഴുത്തു മായിച്ചു ക്രൂശിൽ തറെച്ചു നടുവിൽനിന്നു നീക്കിക്കളഞ്ഞു. കൊലൊസ്സ്യർ 2:14 അതുകൊണ്ടു ഭക്ഷണപാനങ്ങൾ സംബന്ധിച്ചോ പെരുനാൾ വാവു ശബ്ബത്ത് എന്നീകാര്യത്തിലോ ആരും നിങ്ങളെ വിധിക്കരുതു. 2:16 പത്തുകൽപ്പനയാകുന്ന നമുക്ക് വിരോധവും പ്രതികൂലവും ആയിരുന്ന കൈയ്യെഴുത്ത് മായിച്ചു കളഞ്ഞെങ്കിൽ അതിലെ നാലാമാത്തെ കൽപ്പനയാകുന്ന വിശുദ്ധ ശബ്ബത്ത് നാം അനുസരിക്കേണ്ടതായിട്ടുണ്ടോ.
 • ബൈബിൾ സംശയങ്ങൾ

  എല്ലാ ദിവസവും ദൈവം സൃഷ്ടിച്ഛതാണല്ലോ, ഏതു ദിവസം ആരാധിച്ചാലെന്താ, ഏതെങ്കിലും ഒരു ദിവസം ദൈവത്തെ ആരാധിച്ചാൽ പോരെ. ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക. സങ്കീർത്തനങ്ങൾ 118:24