പുസ്തക ശബ്ദരേഖ

 • ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടം

  ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻ പോരാട്ടം എന്ന പ്രശസ്ഥമായ ഗ്രന്ഥം, ക്രിസ്തീയ യുഗത്തിന്‍റെ പ്രഭാതത്തിൽ നിന്നാരംഭിച്ച് ഇന്നുവരെയുള്ള രാഷ്ട്രങ്ങളുടെയും മത ശക്തികളുടെയും ആവിർഭാവവും വീഴ്ചയും വർണ്ണിക്കുന്നു. തുടർന്ന് ഭാവി സംഭവഗതികൾ വിവരിക്കുന്നു.
 • യുഗങ്ങളുടെ പ്രത്യാശ

  മനുഷ്യരക്ഷകനായി ഭൂജാതനായ യേശുക്രിസ്തുവിന്‍റെ ജനനവും, ജീവിതവും, മരണവും വ്യക്തമായി വിവരിക്കുന്ന ലോകത്തിലെ ഏറ്റവും നല്ല പുസ്തകത്തിന്‍റെ ശബ്ദ രേഖയാണ് ഇത്. യേശുക്രിസ്തുവിന്‍റെ ഈ ലോക ജീവിതം ഇപ്രകാരം മനുഷ്യന്‍റെ ജീവിതത്തിന് പ്രാധാന്യമാകുന്നു എന്ന് ഈ ശബ്ദരേഖയിലൂടെ മനസിലാക്കാം. നൂറിലധികം ഭാഷകളിൽ ഭാഷാന്തരം ചെയ്യപ്പെട്ട ഈ പുസ്തകത്തിന്‍റെ ശബ്ദരേഖ നിങ്ങളെയും ക്രിസ്തുവിലേക്ക് അടുപ്പിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
 • ക്രിസ്തുവിന്‍റെ ഉപമകൾ

  ക്രിസ്തു പറഞ്ഞിട്ടുള്ള ഉപമകളെ വളരെ മനോഹരമായി വിശദീകരിച്ചിരിക്കുന്ന പുസ്തകത്തിന്‍റെ ശബരേഖ കേൾക്കുക.
 • ക്രിസ്തുവിങ്കലേക്കുള്ള പടികൾ

  യേശുക്രിസ്തു സൌജന്യമായി നൽകുന്ന നിത്യരക്ഷ കരസ്ഥമാക്കുവാനും അവനോടുകൂടെ നിത്യം വസിക്കുന്നതിനും ആഗ്രഹിക്കുന്നവർക്കായി ഒരുക്കിയിക്കുന്ന മനോഹരമായ പുസ്തകത്തിന്‍റെ ശബരേഖ കേൾക്കുക.
 • വീണ്ടെടുപ്പിൻ ചരിത്രം

  പാപം ചെയ്ത മനുഷ്യനെ വീണ്ടെടുക്കുവാൻ സ്നേഹനിധിയായ ദൈവം ത്യാഗോജ്ജ്വലമായി ചെയ്ത പ്രവർത്തിയെ ക്രമമായി വിവരിക്കുന്ന ഏറ്റവും മനോഹരമായ പുസ്തകത്തിന്‍റെ ശബരേഖ കേൾക്കുക.